സോളാര്‍തട്ടിപ്പ് വെറും വഞ്ചനാക്കേസ്; കമ്മീഷന് മുമ്പാകെ കേരള സര്‍ക്കാരിന്റെ സത്യവാങ്മൂലം

single-img
14 October 2014

sarithaസോളാര്‍ കേസ് വെറും വഞ്ചനാ കേസ് മാത്രമാണെന്ന് കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന് മുമ്പാകെ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്ന എല്‍ഡിഎഫിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചു.

സോളാര്‍ ഇടപാട് സംബന്ധിച്ച അന്വേഷണ കമ്മീഷന് മുമ്പാകെ നിയമസഭയിലടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച പ്രാഥമിക തെളിവെടുപ്പ് എന്ന നിലയിലാണ് സര്‍ക്കാരിനോട് കമ്മീഷന്‍ സത്യവാങ്മൂലം ആവശ്യപ്പെട്ടിരുന്നത്.