നമ്മുടെ സ്വന്തം നാട്ടുകാരി ഷംന ടെക്‌നോളജി ലോകം കീഴടക്കുന്നു

single-img
14 October 2014

Shamnaപ്രിയപ്പെട്ടവര്‍ക്ക് ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ യോവോ ഡോട്ട് ഇന്‍ (yowo.in) എന്ന സോഷ്യല്‍ മീഡിയ സൈറ്റിന്റെ സ്ഥാപക. ചെറുപ്രായത്തില്‍ മൂന്ന് കമ്പനികളുടെ ബിസിനസ്സ് ഡവലപ്‌മെന്റ് മാനേജരും ആറ് കമ്പനികളുടെ സിഇഒയും. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബിഎ ഇക്കണോമിക്‌സ് വിദ്യാര്‍ഥിനി ഷംന ഇന്ന് ടെക്‌നോളി ലോകത്തിലെ സംസാര വിഷയമാണ്.

യുട്യൂബും ഇന്‍സ്റ്റാഗ്രാമും കീഴടക്കിയ ടെക്‌നോളജി യുഗത്തില്‍ ഉയര്‍ന്നു വരുന്ന മറ്റൊരു സോഷ്യല്‍ മീഡിയ സൈറ്റായ യോവോയുടെ സ്ഥാപകയെന്ന നിലയിലാണ് ഷംന ഇന്ന് ഏറെ അറിയപ്പെടുന്നത്. യോവോയില്‍ കയറി നിങ്ങള്‍ക്ക് സ്വന്തമായി അക്കൗണ്ട് തുടങ്ങുകയും ഇഷ്ടമുള്ള ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യാനും കഴിയും. മാത്രമല്ല ഇതില്‍ നിന്ന് ഫേസ്ബുക്ക്, വാട്‌സ് അപ്പ്, ട്വിറ്റര്‍ അടക്കമുള്ള ഏത് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലേയ്ക്കും ഇവ ഷെയര്‍ ചെയ്യാം.

കഴിഞ്ഞ എട്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് യോവോ ഉദ്ഘാടനം ചെയ്തത്. ഇതിനകം നൂറിലധികം പേര്‍ യോവോയില്‍ അംഗങ്ങളായതായി ഷംന പറയുന്നു.

അച്ഛന്‍ ചെന്നൈയില്‍ സ്‌റ്റേഷനറി കട നടത്തിയിരുന്നതിനാല്‍ ഷംനയുടെ പ്രാഥമിക വിദ്യാഭ്യാസമെല്ലാം ചെന്നൈയിലായിരുന്നു. എട്ടാം ക്ലാസ്സ് മുതലാണ് കംപ്യൂട്ടറുകളുടെയും ഇന്റര്‍നെറ്റിന്റെയും ലോകം ഷംനയെ ആകര്‍ഷിച്ചത്. പല വെബ്‌സൈറ്റുകളുടെയും കണ്‍ടന്റ് റൈറ്ററായി പഠനകാലത്ത് ഷംന ജോലി ചെയ്തു.

മാന്നാര്‍ ആലുംമൂട്ടില്‍ സൈനുലാബ്ദീന്റെയും സരിത ബീഗത്തിന്റെയും മകളാണ് ഷംന ഇപ്പോള്‍ താമസിക്കുന്നത് അഞ്ചലിലാണ്.