കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചുവെന്ന ആരോപണത്തേ തുടര്‍ന്ന് അടച്ച് പൂട്ടിയ ജവഹര്‍ സ്‌കൂള്‍ ബുധനാഴ്ച തുറക്കും

single-img
14 October 2014

dogകുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചുവെന്ന ആരോപണത്തേ തുടര്‍ന്ന് അടച്ച്  പൂട്ടിയ തിരുവനന്തപുരം കുടപ്പനകുന്നില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ സ്‌കൂള്‍ ബുധനാഴ്ച തുറക്കും. സ്‌കൂള്‍ ബുധനാഴ്ച തുറക്കണമെന്ന് മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രിക്ക് നിര്‍ദേശം നല്‍കി. നിര്‍ദേശം വിദ്യാഭ്യാസ മന്ത്രി ഡി.പി.എയ്ക്ക് കൈമാറി. സ്‌കൂള്‍ പൂട്ടിയതിനെ തുടര്‍ന്ന് നിരവധി കൂട്ടികളുടെ പഠന സൗകര്യമാണ് നഷ്ടപെട്ടത്.

 

 

മറ്റ് സ്‌കൂളിലേക്ക് കുട്ടികളെ മാറ്റുവാന്‍ ആദ്യം സര്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍ ഇതു നടന്നിരുന്നില്ല. ഭൂരിഭാഗം കുട്ടികളുടെയും രക്ഷിതാക്കള്‍ ഇതെ സ്‌കൂളില്‍ തങ്ങളുടെ കുട്ടികളെ അയിക്കുവാന്‍ സമ്മതമാണെന്ന് അറിയിച്ച് രംഗത്ത് എത്തിയിരുന്നു. ഇതോടെ ആണ്  സര്‍ക്കാര്‍ സ്‌കൂള്‍ വീണ്ടും തുറക്കുവാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.