കണ്ണൂരില്‍ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നിര്‍ത്തിയിരുന്ന പോലീസ് ഡ്രൈവറുടെ ബൈക്ക് മോഷണം പോയി

single-img
14 October 2014

Bikeകണ്ണൂര്‍ ജില്ലാ പോലീസ് ആസ്ഥാനത്തിനു സമീപം ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നിര്‍ത്തിയിരുന്ന പോലീസ് ഡ്രൈവറുടെ ബൈക്ക് മോഷണം പോയതായി പരാതി

വടകര നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ ഡ്രൈവര്‍ താഴെചൊവ്വയിലെ ശ്രീജിത്തിന്റെ ബൈക്കാണ് കഴിഞ്ഞ രാത്രി മോഷണം പോയത്. ജില്ലാ പോലീസ് ആസ്ഥാനത്തിനു സമീപത്തെ കണ്ണൂര്‍ എആര്‍ അസിസ്റ്റന്റ് കമാന്‍ഡന്റിന്റെ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ വെച്ചിരിക്കുകയായിരുന്നു ബൈക്ക്. ശ്രീജിത്തിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.