ഇന്ധന വില കുറയ്ക്കും

single-img
14 October 2014

petrol pumpരാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഒക്‌ടോബര്‍ 15 മുതല്‍ കുറയ്ക്കുവാന്‍ എണ്ണ കമ്പനികള്‍ ആലോചിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു നില്‍ക്കുന്നതിനെ തുടര്‍ന്നാണ് ഇത്. ഒരു ബാരല്‍ ക്രൂഡ്ഓയിലിന്റെ വില അന്താരാഷ്ട്രവിപണിയില്‍ ഇപ്പോള്‍ 88 ഡോളറാണ്. ഇതിനാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില 1.50 രൂപ മുതല്‍ 2.50 രൂപ വരെ കുറയ്ക്കുവാനാണ് എണ്ണ കമ്പനികള്‍ ആലോചിക്കുന്നതെന്നാണ് സൂചന.