ഹോര്‍ട്ടി കോര്‍പ്പ് അഴിമതി ആരേപണത്തില്‍ കൃഷിമന്ത്രിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

single-img
14 October 2014

17_mohanan_jpg_633328eഹോര്‍ട്ടി കോര്‍പ്പിലെ അഴിമതി ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കൃഷിമന്ത്രി കെ.പി.മോഹനന്‍, ഹോര്‍ട്ടി കോര്‍പ്പ് എംഡി, മുന്‍ എംഡി തുടങ്ങിയവര്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ അന്വേഷിക്കാന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടു.

പത്തനംതിട്ട ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷണം പൂര്‍ത്തിയാക്കി എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്.