കോട്ടയം റെയില്‍വേ സ്‌റ്റേഷനു സമീപം ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന്‌ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

single-img
14 October 2014

trainകോട്ടയം റെയില്‍വേ സ്‌റ്റേഷനു സമീപം വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന്‌ മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വൈകുന്നേരം 4 മണിയോടെ ആയിരുന്നു സംഭവം. വൈദ്യുതി കമ്പിയില്‍ കമ്പ്‌ വലിച്ചെറിഞ്ഞതാണ്‌ ഷോര്‍ട്ട്‌ സര്‍ക്ക്യൂട്ടിന്‌ ഇടയാക്കിയത്‌.സാമൂഹ്യ വിരുദ്ധരാണ്‌ സംഭവത്തിന്‌ പിന്നിലെന്നാണ്‌ നിഗമനം.

 

സംഭവത്തെ തുടര്‍ന്ന്‌ ശബരി എക്‌സ്പ്രസ്‌ കോട്ടയം സ്‌റ്റേഷനില്‍ പിടിച്ചിട്ടു. തുടര്‍ന്ന്‌ അധികൃതര്‍ സ്‌ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചു. എന്നാല്‍, പറപ്പെടാനൊരുങ്ങിയ ശബരി എക്‌സപ്രസിന്റെ എഞ്ചിന്‍ തകരാറിലായി. ഇതേതുടര്‍ന്ന്‌ കൊല്ലം മെമു, ഐലന്റ്‌ എക്‌സ്പ്രസ്‌ തുടങ്ങിയവ വിവിധ സ്‌റ്റേഷനുകളില്‍ മണിക്കൂറുകളോളം പിടിച്ചിട്ടിരിക്കുകയാണ്‌.