കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപ്പെടണമെന്ന പാകിസ്ഥാന്റെ ആവശ്യം യുഎന്‍ തള്ളി

single-img
14 October 2014

kashmirmspഇന്ത്യയുടെയും പാകിസ്ഥാന്റെയും അഭിമാനപ്രശ്‌നമായ കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപ്പെണമെന്ന പാകിസ്ഥാന്റെ ആവശ്യം ഐക്യരാഷ്ട്രസഭ തള്ളി. ഇന്ത്യപാക് പ്രശ്‌നത്തില്‍ യുഎന്നിന് ഇടപ്പെടാനാകില്ല. അതിര്‍ത്തി പ്രശ്‌നം ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും യുഎന്‍ വ്യക്തമാക്കി.

നിയന്ത്രണ രേഖക്കു സമീപം ഇന്ത്യ പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ ലംഘിക്കുകയാണെന്നും കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് യു.എന്‍ രക്ഷാ സമിതിക്ക് പാകിസ്താന്‍ കത്തയച്ചിരുന്നു. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ പേരില്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ദേശീയ സുരക്ഷാ, വിദേശ കാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ആണ് കത്തെഴുതിയത്.