ശബ്‌ദമേറിയ പടക്കങ്ങളുടെ വില്‍പനയും ഉപയോഗവും ഒഴിവാക്കാന്‍ സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അഭ്യര്‍ഥന

single-img
14 October 2014

fദീപാവലിയോടനുബന്ധിച്ച്‌ ശബ്‌ദമേറിയ പടക്കങ്ങളുടെ വില്‍പനയും ഉപയോഗവും ഒഴിവാക്കാന്‍ സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അഭ്യര്‍ഥന. ശബ്‌ദമേറിയ പടക്കങ്ങള്‍ പൊട്ടിക്കുന്നതുകൊണ്ടുണ്ടാകുന്ന ശബ്‌ദമലിനീകരണം ഒഴിവാക്കാനാണിത്‌. പടക്കങ്ങളുടെ നിര്‍മാണത്തിലും ഉപയോഗത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം വിജ്‌ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്‌.കൂടാതെ സുപ്രീംകോടതി ഉത്തരവില്‍ ശബ്‌ദമലിനീകരണത്തെ സംബന്ധിച്ച്‌ മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്‌.

 
അവയുടെ അടിസ്‌ഥാനത്തില്‍ ഈ വര്‍ഷത്തെ ദീപാവലി സമയത്തു പടക്കങ്ങള്‍ പൊട്ടിക്കുന്നതില്‍നിന്നുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനാണ്‌ കേരള സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ചില നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പടക്കം വില്‍പനക്കാരുടെയും പൊതുജനങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിച്ചത്‌.

 
കൂട്ടിക്കെട്ടിയ പടക്കങ്ങള്‍, മാലപ്പടക്കങ്ങള്‍, ഏറുപടക്കങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയും ഉപയോഗവും ഒഴിവാക്കുക, രാത്രി 10 മണിക്കും രാവിലെ ആറു മണിക്കുമിടയില്‍ ശബ്‌ദമുണ്ടാക്കുന്ന പടക്കങ്ങള്‍ ഉപയോഗിക്കരുത്‌, നിശബ്‌ദ മേഖലകളായി സംരക്ഷിക്കേണ്ട സ്‌ഥലങ്ങളായ ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിസരത്ത്‌ പടക്കങ്ങള്‍ പൊട്ടിക്കാതിരിക്കുക എന്നും ബോര്‍ഡ്‌ അഭ്യര്‍ത്ഥിച്ചു.