പൊലീസുകാർ ഉറങ്ങി , സ്റ്റേഷനകത്തുള്ള എ.ടി.എം. കള്ളന്മാർ കൊള്ളയടിച്ചു

single-img
14 October 2014

atmപൊലീസുകാർ ഉറങ്ങിയ തക്കം നോക്കി സ്റ്റേഷനകത്തുള്ള എ.ടി.എം. കള്ളന്മാർ കൊള്ളയടിച്ചു. ഡൽഹി വസന്ത് വിഹാറിലുള്ള പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത് .തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. എടിഎമ്മിലുണ്ടായിരുന്ന വലിയൊരു തുകയാണ് മോഷ്ടാക്കൾ കൈക്കലാക്കിയത്. സ്റ്റേഷന് അകത്തുള്ള ചായക്കടയിൽ കയറി അയ്യായിരം രൂപയും ഇവർ മോഷ്ടിച്ചു.

 

സംഭവം നടന്ന സമയത്ത് സ്റ്റേഷനിലെ പൊലീസുകാർ നല്ല ഉറക്കത്തിലായിരുന്നു. രാവിലെ പണം പിൻവലിക്കാനായി എ.ടിഎമ്മിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരിലൊരാളാണ് എടിഎം കൊള്ളയടിക്കപ്പെട്ട കാര്യം മനസ്സിലായത്. മറ്റാരും വിവരം അറിയാതിരിക്കാനായി ഉടൻ തന്ന പൊലീസ് സ്റ്റേഷൻ അടച്ചിട്ടെങ്കിലും ചായക്കടക്കാരൻ അവിടെയും മോഷണം നടത്തിയതായി പറഞ്ഞതോടെ സംഭവം വിവാദമാവുകയായിരുന്നു.

 

മയക്കുമരുന്നിന് അടിമയായൊരു വ്യക്തിയാണ് ഇതിനു പിന്നിലെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സ്റ്റേഷനുള്ളിൽത്തന്നെയുള്ള ആരെങ്കിലുമാണോ എന്ന സംശയവും തള്ളിക്കളയുന്നില്ല. പൊലീസ് സ്റ്റേഷനിലെയും എടിഎമ്മിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. സംശയമുള്ളവരെയെല്ലാം ചോദ്യം ചെയ്യുന്നുണ്ട്.