ആകെ കൺഫ്യൂഷൻ;കേരള കുടുംബകോടതി ഭർത്താവിന് വിവാഹമോചനം നൽകി; ഭാര്യക്ക് മുംബൈ കുടുംബകോടതി നൽകിയതോ ഒന്നിച്ച് ജീവിക്കാനുള്ള ഉത്തരവ്

single-img
14 October 2014

couple getting divorcedഭർത്താവിന് കേരള കുടുംബകോടതി വിവാഹമോചനം നൽകിയപ്പോൾ ഭാര്യക്ക് മുംബൈ കുടുംബകോടതി നൽകിയതോ ഒന്നിച്ച് ജീവിക്കാനുള്ള ഉത്തരവ്. ജസ്റ്റിസ് രഞ്ചന പി ദേശായിയുടേയും എൻ.വി രമണയുടേയും ബഞ്ചിന് മുന്നിൽ ശക്തമായി വാദിക്കുകയായിരുന്നു ഭാര്യ. തനിക്ക് ബാന്ദ്രകോടതിയിൽ നിന്നും ഡിസംബർ 2 2009ലാണ് ഒന്നിച്ച് ജീവിക്കാനുള്ള ഉത്തരവ് ലഭിച്ചതെന്നും.

അതേസമയം തന്റെ ഭർത്താവിന് ഉത്തരവ് ലഭിക്കുന്നത് 16 ജനുവരി 2013നാണെന്നും. അന്ന് തന്റെ വാദം കേൾക്കാതെയാണ് കേരള കുടുംബകോടതി വിവാഹമോചനം നൽകിയതെന്നും അതിനാൽ ഈ വിവാഹമോചനം നിലനിൽക്കില്ലെന്ന് ഭാര്യ വാദിച്ചു.

താൻ ഭാര്യക്ക് മുമ്പേ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തതാണെന്നും വിധി പുറപ്പെടുവിക്കാനുള്ള കാലതാമസം വന്നതാണെന്നും അതിനാൽ തങ്ങളുടെ വിവാഹമോചനം അംഗീകരിക്കണമെന്നുമാണ് ഭർത്താവ് കോടതിയിൽ അറിയിച്ചത്.

ഈ പ്രശ്നത്തിന് പരിഹാരം കാണാനായി സുപ്രീംകോടതി പ്രമുഖ അഭിഭാഷകനായ വി.ഗിരിയെ അമിക്കസ്ക്യൂരിയായി നിയമിച്ചിട്ടുണ്ട്. നേരത്തെ സുപ്രീംകോടതി ഭാര്യയോട് ഇരിഞ്ഞാലക്കുട കുടുംബകോടതിയിലെത്തി കേസ് ഒത്തുതിർപ്പിലെത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവതി ഇതിന് കൂട്ടാക്കിയില്ല. കാരണം തന്റെ വാദത്തിനെ മുഖവിലക്ക് എടുക്കാത്ത ഇരിഞ്ഞാലക്കുട കുടുംബകോടതിയിൽ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്ന് യുവതി സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

കൂടാതെ മാസങ്ങൾക്ക് മുമ്പ് യുവതി ഭർത്താവിന്റെ രണ്ടാം വിവാഹത്തെ അസാധുവാക്കാണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

സുപ്രീംകോടതി നിയമിച്ച അമിക്കസ്ക്യൂരി ഇരിഞ്ഞാലക്കുട കുടുംബകോടതിയുടെ ഉത്തരവിനെ വിശദമായി പരിശോധിക്കുന്നതോടൊപ്പം ഭർത്താവിന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള പരാതിയിന്മേൽ തീർപ്പുണ്ടാക്കുമെന്നും കോടതി അറിയിച്ച്