ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയത് പാളിച്ച പറ്റിയെന്ന് സിപിഎം

single-img
14 October 2014

cpm flag_1ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയതില്‍ സിപിഎംനു പാളിച്ച പറ്റിയതായി പാർട്ടി അടവുനയ അവലോകന രേഖ. ബൂര്‍ഷ്വാ പാര്‍ട്ടികളുമായി ചേര്‍ന്നത് പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കാന്‍ കാരണമായി. 1977ലെ ജലന്ധര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്വീകരിച്ച പാര്‍ട്ടി നിലപാട് പുനഃപരിശോധിക്കണമെന്നും രേഖ പറയുന്നു.

ഘടകക്ഷികളെ തിരഞ്ഞെടുക്കുന്നതില്‍ അതീവ ജാഗ്രത ആവശ്യമായിരുന്നു.ജലന്ധര്‍ കോണ്‍ഗ്രസിലും പാര്‍ട്ടിക്ക് വീഴ്ചപറ്റിയെന്ന് അവലോകനരേഖ വ്യക്തമാക്കുന്നു.ഒന്നാം യുപിഎ സര്‍ക്കാരിനെ പിന്തുണച്ചതില്‍ തെറ്റില്ലെങ്കിലും സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ കഴിയാതിരുന്നത് പാര്‍ട്ടിക്ക് ക്ഷീണമായെന്നും അവലോകന രേഖയിൽ പറയുന്നു

കാലത്തിനൊത്ത് പാര്‍ട്ടിയെ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ടാണ് അടവുനയരേഖയുടെ കരട് തയാറാക്കിയത്. കേന്ദ്രകമ്മിറ്റി യോഗത്തിലെ ചര്‍ച്ചയ്ക്കുശേഷം അടവുനയരേഖയ്ക്ക് അന്തിമരൂപം നല്‍കും.