സുന്ദരിയമ്മ കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു;കേസ് കെട്ടിച്ചമച്ചത്;അന്വേഷണ ഉദ്യോഗസ്ഥന് ഒരു ലക്ഷം രൂപ പിഴ

single-img
14 October 2014

courtസുന്ദരിയമ്മ കൊലക്കേസില്‍ പ്രതി ജബ്ബാറിനെ കോടതി വെറുതെവിട്ടു. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തി.കോടതി പ്രതിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ചു.കേസ് പുനരന്വേഷിക്കാനും മാറാട് സെഷന്‍സ് കോടതി ഉത്തരവിട്ടു. പ്രതിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരാണ് നഷ്ടപരിഹാം നല്‍കേണ്ടത്. തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് കണ്ടെത്തണം. അന്വേഷണ ഉദ്യോഗസ്ഥന്മാരായ ക്രൈംബ്രാഞ്ച്ഡി .വൈ.എസ്.പി ഇ.പി പൃഥ്വിരാജ്, സി.ഐ പ്രമോദ് എന്നിവരില്‍ നിന്നാണ് തുക ഈടാക്കേണ്ടത്

2012 ജൂലൈയിലാണ് കോഴിക്കോട് മീഞ്ചന്തയില്‍ ഒറ്റക്കു താമിസിച്ചിരുന്ന സുന്ദരിയമ്മ എന്ന വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം കസബ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് വിട്ടു.

നൂറിലേറെ പേരെ ചോദ്യം ചെയ്തിരുന്നു. പിന്നീടാണ് ഹോട്ടല്‍ ജീവനക്കാരനായ ജയേഷ് എന്ന ജബ്ബാറിനെ പ്രതിയാക്കിയത്. ഇയാള്‍ അനാഥനാണ്.ഒന്നരവർഷത്തോളമായി ജബ്ബാർ തടവ് അനുഭവിക്കുക