ടൈറ്റാനിയം കേസില്‍ സ്റ്റേ രണ്ടാഴ്ചത്തേക്കു കൂടി നീട്ടി

single-img
13 October 2014

titaniumടൈറ്റാനിയം അഴിമതിക്കേസിലെ വിജിലന്‍സ് അന്വേഷണത്തിനു നല്കിയ സ്റ്റേ ഹൈക്കോടതി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ. ഇബ്രാഹിംകുഞ്ഞ്, എന്നിവര്‍ക്കും ഉത്തരവാദികളായ മറ്റുള്ളവര്‍ക്കുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നതിനെതിരെമുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍ നല്കിയ ഹര്‍ജിയിലാണ് മൂന്നാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചത്.

വിദേശത്തുള്ള പ്രതികള്‍ക്ക് അയച്ച നോട്ടീസ് മടങ്ങിവരാത്തത് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ മൂന്നാഴ്ചത്തേക്കായിരുന്നു കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.