തരൂരിനെ എഐസിസി വക്താവ് സ്ഥാനത്തുനിന്നും നീക്കി

single-img
13 October 2014

Shashi-Tharoor-twitterമോദിസ്തുതി നടത്തിയ ഡോ. ശശി തരൂര്‍ എംപിയെ എഐസിസി വക്താവ് സ്ഥാനത്തുനിന്നും നീക്കി. കെപിസിസി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തരൂരിനെതിരായ കെപിസിസി റിപ്പോര്‍ട്ട് ഗൗരവതരമായി കാണണമെന്ന് അച്ചടക്കസമിതി ഹൈക്കമാന്‍ഡിനോട് ശിപാര്‍ശ ചെയ്തിരുന്നു. ഈ ശിപാര്‍ശ അംഗീകരിച്ചാണ് ഹൈക്കമാന്‍ഡിന്റെ നടപടി. മോദി അനുകൂല പ്രസ്താവനയില്‍ നിന്നു തരൂര്‍ പിന്തിരിയണമെന്ന താക്കീതും എഐസിസി നല്കിയിട്ടുണ്ട്. നരേന്ദ്ര മോദിയെ ആവര്‍ത്തിച്ചു പ്രശംസിക്കുന്ന ശശി തരൂരിനെതിരേ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ഹൈക്കമാന്‍ഡിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.