ശശി തരൂരിനെതിരായ അച്ചടക്ക നടപടിയെ വിമര്‍ശിച്ച്‌ ബി.ജെ.പി

single-img
13 October 2014

vശശി തരൂരിനെതിരായ അച്ചടക്ക നടപടിയെ  വിമര്‍ശിച്ച്‌ ബി.ജെ.പി രംഗത്ത്‌. തരൂരിനെതിരായ നടപടി അസംബന്ധമാണെന്ന്‌ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. നടപടി കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്‌. എങ്കിലും ഈ നടപടി കോണ്‍ഗ്രസിന്റെ തനിസ്വഭാവം കാണിക്കുന്നതാണെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.