റായി ലക്ഷ്മി പുതിയ ത്രില്ലറിൽ അഭിനയിക്കാനായി കരാറൊപ്പിട്ടു

single-img
13 October 2014

lതെന്നിന്ത്യൻ താരം റായി ലക്ഷ്മി പുതിയ ത്രില്ലറിൽ അഭിനയിക്കാനായി കരാറൊപ്പിട്ടു. അരൺമനൈ എന്ന ചിത്രത്തിനു ശേഷം ഒരു തമിഴ് ത്രില്ലറിലേക്കാണ് താരം കരാറൊപ്പിട്ടിരിക്കുന്നത്.

 
റായിലക്ഷ്മി ഇക്കാര്യം സ്ഥിരീകരിച്ചു.അരൺമനൈ എന്ന ഹൊറർ ചിത്രത്തിലഭിനയിച്ചതിന് ശേഷം തന്നെ തേടി നിരവധി പ്രേതസിനിമകളാണെത്തിയതെന്ന് താരം പറയുന്നു. പക്ഷേ ഇപ്പോൾ താൻ കരാറൊപ്പിട്ടിരിക്കുന്നത് വളരെ വ്യത്യസ്ഥമായൊരു ത്രില്ലർ ചിത്രത്തിലാണ്.

 
കഥാപാത്രത്തെപ്പറ്റിയൊന്നും പറയാറായിട്ടില്ലെന്ന് പറഞ്ഞ റായി ഡിസംബർ മുതൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് വ്യക്തമാക്കി. ഇതുവരെ പേരിട്ടിട്ടില്ലൊത്ത ഈ ത്രില്ലറിൽ റായിലക്ഷ്മിയെയാണ് ആദ്യം തീരുമാനിച്ചത്.