അന്വേഷണ വിവരങ്ങള്‍ ചോരുന്നതു തടയാന്‍ പോലീസ് മേധാവിയുടെ സര്‍ക്കുലര്‍

single-img
13 October 2014

policecapപ്രമാദമായ കേസുകളിലടക്കം അന്വേഷണ വിവരങ്ങള്‍ ചോരുന്നതു തടയാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ക്കുലര്‍. ഈ മാസം നാലിനു പുറപ്പെടുവിച്ച സര്‍ക്കുലര്‍ കഴിഞ്ഞദിവസമാണ് പോലീസ് സ്റ്റേഷനുകളിലെത്തിയത്.

കുറ്റവാളികളുടെയും സാക്ഷികളുടേയുമടക്കം ദൃശ്യങ്ങള്‍ പോലീസ് അധികൃതരല്ലാതെയുള്ളവര്‍ ചിത്രീകരിക്കുന്നതും സംഭാഷണങ്ങള്‍ ശേഖരിക്കുന്നതും ഇവ മാധ്യമപ്രവര്‍ത്തകരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതും തടയുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കുലര്‍.

പോലീസ് ആക്ട് 2011ലെ 31-ാം വകുപ്പു പ്രകാരം കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയെന്നത് ഓരോ പോലീ സ് ഉദ്യോഗസ്ഥന്റെയും ചുമതലയാണെന്നും ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.