റേഷന്‍ കടയില്‍ നിന്നു വാങ്ങിയ സപ്ലൈകോയുടെ ആട്ട പായ്‌ക്കറ്റില്‍ ചത്തുണങ്ങിയ പല്ലി

single-img
13 October 2014

atവൃത്തിയുടെയും സുരക്ഷയുടെയും പേരില്‍ ഭക്ഷ്യസുക്ഷാ ഉദ്യോഗസ്ഥർ നാടെങ്ങും വിറപ്പിക്കുമ്പോഴും സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ല എന്ന് വേണം കരുതാൻ .

 

ഇതിനുളള ഒരു ഉദാഹരണം ഇതാ,റേഷന്‍ കടയില്‍ നിന്നു വാങ്ങിയ സപ്ലൈകോയുടെ ആട്ട പായ്‌ക്കറ്റില്‍ ചത്തുണങ്ങിയ പല്ലിയെ കണ്ടെത്തി . പത്തിയൂര്‍ കിഴക്ക്‌ കാഞ്ഞിരംപറമ്പില്‍ രാമസ്വാമിക്കാണ് ആട്ടയ്ക്കൊപ്പം പല്ലി ഉണങ്ങിയതും ലഭിച്ചത്!

 
പത്തിയൂരിലെ റേഷന്‍കടയില്‍ നിന്നു കഴിഞ്ഞ ദിവസം വാങ്ങിയ സപ്ലൈകോയുടെ ആട്ട പായ്‌ക്കറ്റിലാണ്‌ ചത്തുണങ്ങിയ പല്ലിയെ കാണപ്പെട്ടത്‌. ഇന്നലെ രാവിലെ പലഹാരമുണ്ടാക്കാന്‍ പായ്‌ക്കറ്റ്‌ പൊട്ടിച്ചപ്പോഴാണു പല്ലിയെ കണ്ടത്‌.