സംഹാര താണ്ഡവമാടി ഹുദ്ഹുദ് ചുഴലിക്കാറ്റ് ; മരണം ആറായി

single-img
13 October 2014

Cyclone2ആന്ധ്ര-ഒഡീഷ തീരങ്ങളില്‍ ആഞ്ഞടിക്കുന്ന ഹുദ്ഹുദ് ചുഴലിക്കാറ്റില്‍ മരണം ആറായി. ശ്രീകാകുളത്ത് ഒരാളും, വിശാഖപട്ടണത്തു രണ്ടും, ഒഡീഷയില്‍ മൂന്നു പേരും മരിച്ചു. ഒഡീഷയില്‍ മത്സ്യബന്ധനത്തിനു പോയവരാണ് മരിച്ചത്. വൈകീട്ടോടെ കാറ്റിന്റെ തീവ്രത കുറയുമെന്നു കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.