ജി.വി.രാജ പുരസ്‌കാരം : അഞ്ജു ബോബി ജോർജും ടോം ജോസഫും അർഹരായി

single-img
13 October 2014

tom anjuജി.വി.രാജ പുരസ്‌കാരത്തിന് ലോംഗ്ജന്പ് താരം അഞ്ജു ബോബി ജോർജും , വോളിബോൾ താരം ടോം ജോസഫും അർഹരായി. ദക്ഷിണ കൊറിയയിൽ അടുത്തിടെ നടന്ന ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ഒ.പി ജെയ്ഷ, ജിബിൻ തോമസ് എന്നിവർക്കും അവാർഡ് ലഭിക്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മികച്ച പരിശീലകയ്ക്കുള്ള അവാർഡിന് പി.ടി.ഉഷ അർഹയായി.

 

മികച്ച കായിക അദ്ധ്യാപകനുള്ള അവാർഡ് കോളേജ് വിഭാഗത്തിൽ കോതമംഗലത്തെ ബാബു പി.ടിയും സ്‌കൂൾ വിഭാഗത്തില്‍ പാലക്കാട് മുണ്ടൂരിലെ എൻ.എസ്.സിജിനും ലഭിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം മാനുവൽ ഫെഡറികിന് ലഭിക്കും.

 

മികച്ച കായിക ലേഖകനുള്ള പുരസ്കാരം ദീപിക ദിനപത്രത്തിലെ തോമസ് വർഗീസിനും ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം മലയാള മനോരമയിലെ റിങ്കുരാജ് മട്ടാഞ്ചേരിയിലും അർഹനായി.