കോഴിക്കോട് തിങ്കളാഴ്ച നടത്താനിരുന്ന ഓട്ടോ – സ്വകാര്യ ബസ്‌ പണിമുടക്ക് പിന്‍വലിച്ചു

single-img
13 October 2014

koകോഴിക്കോട് തിങ്കളാഴ്ച നടത്താനിരുന്ന ഓട്ടോ പണിമുടക്കും മെഡിക്കല്‍ കോളേജ്മാവൂര്‍ റോഡ് വഴി സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സുകളുടെ പണിമുടക്കും പിന്‍വലിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണിത്.

 
നഗരത്തില്‍നിന്ന് 25 കിലോമീറ്ററില്‍ താഴെ മെഡിക്കല്‍ കോളേജ്, മാവൂര്‍റോഡ്‌വഴി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്ക് പഴയതുപോലെ പുതിയ സ്റ്റാന്‍ഡ് വഴി സര്‍വീസ് നടത്താമെന്ന തീരുമാനമാണ് ബസ് സമരം പിന്‍വലിക്കാന്‍ ഇടയാക്കിയത്.

 
ഓട്ടോറിക്ഷാചാര്‍ജ് 20 രൂപയാക്കി എന്ന ഉത്തരവ് ഇറങ്ങാത്തതുകാരണം പുതുക്കിയ നിരക്കില്‍ സര്‍വീസ് നടത്താന്‍ ഓട്ടോറിക്ഷകളെ പോലീസ് വിലക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച സമരം നടത്താന്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ തീരുമാനിച്ചത്.

 

 

എന്നാല്‍, പുതുക്കിയ നിരക്കില്‍ സര്‍വീസ് നടത്തുന്നത് എതിര്‍ക്കില്ലെന്ന് പോലീസ് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് മോട്ടോര്‍ തൊഴിലാളികളുടെ സംയുക്ത കമ്മിറ്റി അറിയിച്ചു.