അസം മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രതി റെയില്‍വേ പോലീസ്‌ കസ്‌റ്റഡിയിൽ

single-img
13 October 2014

asഅസം മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടു പോയി അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിലെ പ്രതിയെ റെയില്‍വേ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഗുവാഹത്തി തിരുവനന്തപുരം എക്‌സ്പ്രസ്‌ ട്രെയിനില്‍ യാത്ര ചെയ്യവേ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്‌ പ്രതി പിടിയിലായത്‌.
അസം സ്വദേശി അന്‍വര്‍ ഹഖ്‌(24) ആണ്‌ ഇന്നലെ പിടിയിലായത്‌.

 

 
തുടര്‍ന്ന്‌ പ്രതിയെ ചങ്ങനാശേരി പോലീസിന്‌ കൈമാറി. മാസങ്ങള്‍ക്കു മുമ്പ്‌ അസം മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടു പോയി അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിലുള്‍പ്പെട്ടയാളാണെന്ന്‌ ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.