വെള്ളത്തിന് പകരം ആസിഡ് ഒഴിച്ച് മദ്യം കുടിച്ച യുവാവ് മരിച്ചു

single-img
13 October 2014

1305281648281ആസിഡ് വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് മദ്യത്തില്‍ ഒഴിച്ചു കുടിച്ച യുവാവ് മരണമടഞ്ഞു. ഭോപ്പാലിലെ സുന്ദര്‍നഗര്‍ സ്വദേശി 24 കാരനായ രോഹിത് എന്ന യുവാവാണ് മരണമടഞ്ഞത് കഴിഞ്ഞ ദിവസം മരണമടഞ്ഞത്.

മദ്യപിച്ച് അവശനിലയിലായ രോഹിതിനെ സമീപവാസികള്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും എന്നാല്‍ ആശുപത്രിയില്‍ ചെല്ലുന്നതിന് മുമ്പ് തന്നെ രോഹിത് മരണമടയുകയായിരുന്നു. മരണം ആത്മഹത്യയല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗോവിന്ദ പുരയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍ക്ക് അമിത മദ്യപാനം മൂലം കഴിഞ്ഞ ദിവസം ജോലി നഷ്ടമായിരുന്നു. ഇക്കാരണത്താല്‍ ജോലി നഷ്ടമായ ഇയാളെ ഭാര്യ ഉപേക്ഷിച്ച് പോയിരുന്നു.

രോഹിതിന്റെ സ്വന്തം വീട്ടില്‍ നിന്നും ചെലവുകള്‍ക്ക് നല്‍കിയ പണം ഉപയോഗിച്ച് വാങ്ങിയ മദ്യമാണ് ഇയാളുടെ ജീവനെടുത്തത്.