ദൈവത്തിന്റെ തീരുമാനം കൊണ്ട് മാത്രമാണ് പെൺകുട്ടികളുടെ ജനനനിരക്ക് കുറയുന്നതെന്ന് എം.എൽ.എ ഡോ.ഹരി ചന്ദ് മിദ്ധ

single-img
13 October 2014

jind_inld_mlaഹരിയാനയിലെ ജിന്തിൽ പെൺകുട്ടികളുടെ ജനനനിരക്ക് കുറയാൻ കാരണം ദൈവ തീരുമാനം കൊണ്ടാണെന്ന് ജിന്ത് എം.എൽ.എ ഡോ.ഹരി ചന്ദ് മിദ്ധ. 2011ലെ സെൻസസ് അനുസരിച്ച് ജിന്തിൽ 1000 പുരുഷന്മാർക്ക് 871 സ്ത്രീകൾ എന്ന കണക്കായിരുന്നു. ഇന്ത്യയിലെ തന്നെ സ്ത്രീപുരുഷ അനുപാതം വളരെ കുറവുള്ള സ്ഥലം ഇവിടെയാണ്. ഈ പ്രശ്നം ഹരിയാന നിയമസഭാതിരഞ്ഞെടുപ്പ് പ്രചരണത്തിൽ ചർച്ച വിഷയമായിരുന്നു. ഡോക്ടർ കൂടിയായ ഇദ്ദേഹത്തിന്റെ കണ്ടെത്തൽ വലിയ വിവാദമായിരിക്കുകയാണ്. ‘പെൺകുട്ടികളുടെ ജനനനിരക്ക് കുറയാൻ കാരണം ദൈവ തീരുമാനം കൊണ്ടാണെന്നും ഇതിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ്’ അദ്ദേഹം പറഞ്ഞത്.

ജിന്തിൽ ആൺകുട്ടികൾക്ക് വേണ്ടി മതാപിതാക്കൾ പെൺഭ്രൂണഹത്യ നടത്തുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ‘ഹരിയാനയിലെ 9തോളം ഗ്രാമങ്ങളിൽ ഇതേ അവസ്ഥ ഉണ്ടെന്നും. ആൺകുട്ടിക്ക് വേണ്ടി പെൺകുട്ടികളെ പിറവിയിൽ തന്നെ കൊന്നൊടുക്കുന്നതിൽ ദൈവത്തിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും പെൺകുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും’ പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി തന്റെ സർക്കാരാണ് 25 ശതമാനം സ്ത്രീകൾക്ക് ക്യാബിനറ്റ് പദവി നൽകിയതെന്നും. ഹരിയാനയുടെ ഈ അവസ്ഥക്ക് തന്റെ സർക്കാർ ഉടൻ പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.