കൂട്ടബലാൽസംഗത്തിന് ശേഷം മതം മാറ്റാൻ ശ്രമിച്ചുവെന്ന കേസ് വീട്ടുകാർ കെട്ടി ചമച്ചതെന്ന് പെൺകുട്ടി

single-img
13 October 2014

gang rapയുവതിയെ തട്ടിക്കോണ്ടു പോയി കൂട്ടബലാൽസംഗം ചെയ്ത ശേഷം മതം മാറ്റാൻ ശ്രമിച്ചുവെന്ന കേസ് വഴിത്തിരിവിൽ. തന്നെ കൊണ്ട് വീട്ടുകാർ നിർബന്ധിച്ച് യുവാവിനെതിരെ കേസ് നൽകിപിച്ചതാണെന്ന് പെൺകുട്ടി പോലീസിന് മൊഴിനൽകി. കൂടാതെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും തനിക്ക് വീട്ടുകാരിൽ നിന്നും സംരക്ഷണം നൽകണമെന്നും പെൺകുട്ടി പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റിൽ, 22 കാരിയായ ഹിന്ദു യുവതി താൻ പ്രണയത്തിലായിരുന്ന മുസ്ലീം യുവാവുമായി ഒളിച്ചോടുകയായിരുന്നു. എന്നാൽ ബിജെപി പ്രവർത്തകർ ഈ സംഭവത്തെ ലൗ ജിഹാദായി മുദ്രകുത്തുകയും പെൺകുട്ടിയുടെ ബന്ധുക്കളെ കൂട്ടുപിടിച്ച് യുവതിയെ യുവാവും സംഘവും കൂട്ടമാനഭംഗത്തിനിരയാക്കി ശേഷം മതം മാറ്റാൻ ശ്രമിച്ചുവെന്ന് കേസ് നൽകുയായിരുന്നെന്ന് അവർ പോലീസിൽ മൊഴി നൽകി.

‘അന്യമതത്തിൽപെട്ട യുവാവുമായുള്ള ബന്ധം വീട്ടുകാർ എതിർത്തിരുന്നെന്നും. തന്റെ സ്വന്ത ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം പോയതെന്നും. തന്നെ യുവാവ് മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്നും. വീട്ടുകാരുടെ ഭീഷണിക്ക് വഴങ്ങിയാണ് താൻ യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ പരാതി നൽകിയതെന്ന് പെൺകുട്ടി അറിയിച്ചു’. തുടർന്ന് പെൺകുട്ടിയെ മീററ്റിലുള്ള നിർഭയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരക്കും 7 പേർ പോലീസ് പിടിയിലായിട്ടുണ്ട്.

നേരത്തെ ബിജെപി സംഭവത്തെ തുടർന്ന് യുപിയിൽ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിരുന്നു. കൂടാതെ ഉപതിരഞ്ഞെടുപ്പിൽ ഇതിനെ ബിജെപി പ്രചാരണ ആയുധമാക്കാനും മറന്നില്ല.