മോഡിയുടെ പ്രസംഗം പുനസംപ്രേഷണം ചെയ്ത മറാത്തി ചാനലുകൾക്കെതിരെ കോൺഗ്രസ്സ് ഇലക്ഷൻ കമ്മീഷനെ സമീപിച്ചു

single-img
13 October 2014

modimadപ്രധാനമന്ത്രി മോഡിയുടെ മാഡിസൺ സ്ക്വൊയർ പ്രസംഗം പുനസംപ്രേഷണം ചെയ്ത മറാത്തി ചാനലുകൾക്കെതിരെ കോൺഗ്രസ്സ് ഇലക്ഷൻ കമ്മീഷനെ സമീപിച്ചു. കേന്ദ്ര-സംസ്ഥന ഇലക്ഷൻ കമ്മീഷനുകൾക്കാണ് കോൺഗ്രസ്സ് കത്തയച്ചത്. മോഡിയുടെ പ്രസംഗത്തെ ബിജെപിക്ക് ഒരിക്കലും പ്രചാരണ ആയുധമായി ഉപയോഗിക്കാൻ സാധിക്കില്ലെന്ന് കോൺഗ്രസ് അഭിപ്രയപ്പെട്ടു. നേരത്തെ ഇതിനെതിരെ എൻ.സി.പി നേതാവ് ശരത്ത് പവാറും രംഗത്ത് വന്നിരുന്നു. അരമണിക്കൂർ ദൈർഘ്യമുള്ള പ്രസംഗം ബിജെപിയുടെ ഇലക്ഷൻ പ്രചരണമായാണ് ഉപയോഗിച്ചത്.