ബോളിവുഡ് ശൈലിയിൽ യൂണിഫോം ധരിച്ചെത്തിയ പോലീസുകാരെ സസ്പെന്റ് ചെയ്തു

single-img
13 October 2014

dabangസൽമാൻ ഖാനേയും അജയ് ദേവ്ഗണിനേയും അനുകരിച്ച് യൂണിഫോം ധരിച്ചെത്തിയ പോലീസുകാരെ സസ്പെന്റ് ചെയ്തു. ദബങ്ങിന്റേയും സിൻഗത്തിന്റേയും ശൈലിയെ അനുകരിച്ച് യൂണിഫോം ധരിച്ചെത്തിയ ഇവർക്കെതിരെ ആഗ്ര സിനിയർ എസ്.പിയാണ് നടപടി എടുത്തത്. നേരത്തെ ആഗ്ര ഐ.ജി സുനിൽ കുമാർ നടത്തിയ പരിശോധനയിൽ കോൺസ്റ്റബിൾമാരായ മനീഷ് സോളങ്കി, ഭുപേന്ദ്ര സിങ്ങ് എന്നിവരെ ശരിയായ രീതിയിൽ യൂണിഫോം ധരിക്കാത്തതിന് ശാസിച്ചിരുന്നു. തുടർന്ന് സംഭവം ശ്രദ്ധയില്പെട്ട സിനിയർ എസ്.പി ഷലഭ് മാത്തൂരാണ് ഇവർക്കെതിരെ നടപടി എടുത്തത്.

ഒരാൾ കൂളിംഗ് ഗ്ലാസ്സും മറ്റൊരാൾ ഇറുകിയ പാന്റ്സും ധരിച്ചാണ് സ്റ്റേഷനിലേക്ക് വന്നത്. കൂടാതെ ഇരുവരും തൊപ്പി വെച്ചിരുന്നില്ല. ആദ്യ ഐ.ജി ഇവരെ വിളിച്ച് വരുത്തി ശാസിച്ചിരുന്നു. കൂളിംഗ് ഗ്ലാസ്സും ഇറുകിയ പാന്റ്സും പോലീസ് യൂണിഫോമിൽപെട്ടതല്ലെന്നും തൊപ്പി പോലീസുകാർ നിബന്ധമായുംവെക്കേണ്ടതാണെന്നും. പോലീസുകാർ ബോളിവുഡ് സിനിമകളെ അനുകരിച്ചല്ല യൂണിഫോം ധരിക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

ഇതുപോലെ ശരിയായ രീതിയിൽ യൂണിഫോം ധരിക്കാതെ വരുന്നവർക്കുള്ള തക്കീതായാണ് സിനിയർ എസ്.പി കോൺസ്റ്റബിൾമാർക്കെതിരെ നടപടി എടുത്തതെന്ന് പറയപ്പെടുന്നു.