ഡെൽഹിയിൽ അജ്ഞാതരുടെ വെടിയേറ്റ് പോലീസുകാരൻ കൊല്ലപ്പെട്ടു

single-img
13 October 2014

gun-genericഅജ്ഞാതരുടെ വെടിയേറ്റ് പോലീസുകാരൻ കൊല്ലപ്പെട്ടു. ഡെൽഹി വിജയ് വിഹാറിലാണ് സംഭവം നടന്നത്. കോൺസ്റ്റബിൾ ജഗ്ബീറാണ് കൊല്ലപ്പെട്ടത് കൂടെ ഉണ്ടായിരുന്ന നരേന്ദ്രറിന് പരിക്കേൽക്കുകയും ചെയ്തു. ഇരുവരും ബൈക്കിൽ രാത്രി പെട്രോളിങ്ങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടത്തിയ രണ്ട് പേരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. എന്നാൽ പോലീസ് സ്റ്റേഷന് 200 മീറ്റർ അകലെ വെച്ച് ഇവർ കോൺസ്റ്റബിൾമാർക്ക് നേരേ വെടി വെക്കുകയും. ജഗ്ബീർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു. നരേന്ദ്രറിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.