ഡിവൈഎസ്പി സന്തോഷ് നായരെ സിബിഐ അറസ്റ്റ് ചെയ്തു

single-img
13 October 2014

policecap ഹാപ്പി രാജേഷ് വധക്കേസിലെ പ്രതി ഡിവൈഎസ്പി സന്തോഷ് എം നായരെ സിബിഐ അറസ്റ്റ് ചെയ്തു.പത്രപ്രവര്‍ത്തകനായ വി. ബി. ഉണ്ണിത്താനെ ആക്രമിച്ച കേസില്‍ പ്രതിയായിരുന്നു രാജേഷ്. ഇയാളെ പിന്നീട് ഓട്ടോറിക്ഷയ്ക്കുള്ളില്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്‌ടെത്തുകയായിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്. കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹാപ്പി രാജേഷിന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.