ഒക്‌ടോബര്‍ 31 ന്‌ ഇ-ബന്ദ്‌ ആചരിക്കാന്‍ ആഹ്വാനം

single-img
13 October 2014

internetകണ്ണൂര്‍: ഇന്റര്‍നെറ്റ്‌ ഉപഭോഗ നിരക്ക്‌ വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന്‌ ഒക്‌ടോബര്‍ 31 ന്‌ ഇ-ബന്ദ്‌ ആചരിക്കാന്‍ നെറ്റിസണ്‍മാരോട്‌ ആഹ്വാനം. അന്നേ ദിവസം എല്ലാ തരത്തിലുള്ള ഇന്റര്‍നെറ്റ്‌ ഉപയോഗവും നിര്‍ത്തി വെയ്‌ക്കാൻ ഫേസ്‌ബുക്ക്‌, വാട്‌സ് ആപ്‌ തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ വഴിയാണ്‌ ആഹ്വാനവും വന്നിരിക്കുന്നത്‌.

ഇന്ത്യയിലെ വ്യത്യസ്‌ത കമ്പനികള്‍ അടുത്തകാലത്തായി ഇന്റര്‍നെറ്റ്‌ ഉപഭോഗ നിരക്ക്‌ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ആഹ്വാനം. ഈ ഫേസ്‌ബുക്ക് പോസ്‌റ്റ്‌ നിരധിപേര്‍ ഷെയര്‍ ചെയ്യുന്നുണ്ട്‌. ഒക്‌ടോബര്‍ 31 നകം ഇ-സമരത്തിന്‌ വലിയ പ്രചരണം നൽകുകയെന്നതാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം.

ഈ സമരരീതിയിലൂടെ ആളുകള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാതിരുന്നാല്‍ കമ്പനികൾക്ക് കോടിക്കണക്കിന്‌ രൂപയുടെ നഷ്‌ടം ഉണ്ടാകുക എന്നതാണ് ലക്ഷ്യം.