വാട്സ് ആപ്പ് വഴി ദൃശ്യം പുറത്ത് വിട്ടവർ തന്റെ മരണം ആഗ്രഹിക്കുന്നവർ;ഇതുകൊണ്ടോന്നും ഞാൻ ആത്മഹത്യ ചെയ്യില്ല;സരിത എസ് നായർ

single-img
13 October 2014

saritha-story_350_050314090134വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യം പുറത്തുവിട്ടത് തന്റെ മരണം ആഗ്രഹിക്കുന്നവരാണെന്ന് സരിത എസ് നായര്‍. ഇന്നലെ മുതല്‍ വാട്ട്സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ സരിതയുടെതെന്ന പേരില്‍ വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സരിത.

താൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സത്യാവസ്ഥ പരിശോധിച്ച ശേഷം നിയമനടപടികളിലേക്ക് കടക്കുമെന്നും സരിതാ നായര്‍ പറഞ്ഞു.നിയമനടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം സരിത പറഞ്ഞിരുന്നു എന്നാൽ സത്യാവസ്ഥ പരിശോധിക്കട്ടെ എന്ന നിലപാടിലാണ് ഇപ്പോള്‍ സരിത എസ് നായര്‍.