ജാതിയുടെയും കള്ളിന്റെയും പേരുപറഞ്ഞ്‌ എസ്‌.എന്‍.ഡി.പിയെ ഒതുക്കാന്‍ ശ്രമിക്കേണ്ടെന്ന്‌ വെള്ളാപ്പള്ളി നടേശന്‍

single-img
12 October 2014

vജാതിയുടെയും കള്ളിന്റെയും പേരുപറഞ്ഞ്‌ എസ്‌.എന്‍.ഡി.പിയെ ഒതുക്കാന്‍ ശ്രമിക്കേണ്ടെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.എല്ലാ മത സമുദായങ്ങളും മദ്യത്തിനെതിരാണ്‌. എന്നാല്‍ ഈഴവ സമുദായത്തെ മാത്രം മദ്യവുമായി ചേര്‍ത്ത്‌ ആക്രമിക്കുന്ന പ്രവണതയാണുള്ളത്‌ എന്ന് അദ്ദേഹം പറഞ്ഞു .

 
മദ്യനിരോധനമെന്ന പേരില്‍ ബാറുകള്‍ അടച്ചുപൂട്ടിയിട്ട്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ മുഖേന മദ്യം വിറ്റഴിക്കുന്ന നയം പൊള്ളയാണ്‌. ചിലര്‍ക്കു പ്രതിച്‌ഛായ ഉണ്ടാക്കുന്നതിനും മറ്റുചിലര്‍ക്ക്‌ നഷ്‌ടമായ പ്രതിച്‌ഛായ തിരിച്ചുപിടിക്കുന്നതിനുമാണു പുതിയ മദ്യനയം നടപ്പാക്കുന്നത്‌. ബി.ജെ.പിയിലേക്ക്‌ ആളുകളൊഴുകുന്നത്‌ എസ്‌.എന്‍.ഡി.പിയുടെ കുറ്റംകൊണ്ടല്ല.

 
അണികളെ കൂടെ നിര്‍ത്താനുള്ള പാര്‍ട്ടികളുടെ നയവൈകല്യം കൊണ്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുളങ്കുന്നത്തുകാവ്‌ കിലയില്‍ നടക്കുന്ന എസ്‌.എന്‍.ഡി.പി. യോഗം കേന്ദ്ര വനിതാ സംഘത്തിന്റെ ദ്വിദിന ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.