കൂട്ടബലാത്സംഗത്തിന് ഇരയായ അഞ്ചു സ്ത്രീകള്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ ജോലി നൽകി

single-img
12 October 2014

gang-rape_തോക്കുകാട്ടി അക്രമികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ അഞ്ചു സ്ത്രീകള്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ ജോലി നൽകി . ജില്ലയിലെ വിവിധ ഗ്രാമങ്ങളിലെ സ്‌കൂളുകളില്‍ പാചകക്കാരായിട്ടാണ് നിയമനം നൽകിയത് . നിയമനകത്ത് സ്ത്രീകള്‍ക്ക് കൈമാറിയെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പങ്കജ് കുമാര്‍ പല്‍ പറഞ്ഞു .

 

കഴിഞ്ഞ ബുധനാഴ്ചയാണ് ഭോജ്പുര്‍ ജില്ലയില്‍ പഴയ സാധനങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന അഞ്ച് സ്ത്രീകളെ മൂന്നംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതികളെ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശേഖരിച്ച പാഴ്‌വസ്തുക്കള്‍ വിറ്റഴിച്ചശേഷം രാത്രി വീടുകളിലേക്ക് മടങ്ങാന്‍ ശ്രമിക്കവെയാണ് സ്ത്രീകള്‍ ആക്രമണത്തിന് ഇരയായത്.

 

ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി മദ്യം നല്‍കിയശേഷമാണ് സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയത്. വിവരം പുറത്തുപറയരുതെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍, സ്ത്രീകളില്‍ ഒരാള്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.വിവരമറിഞ്ഞ നാട്ടുകാര്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ ഫത്തേപ്പൂര്‍ – സികാര്‍ഹാട്ട റോഡ് ഉപരോധിച്ചു.