ബിഹാറിൽ ജെഡി(യു)​നേതാവ് അജ്ഞാത അക്രമിയുടെ വെടിയേറ്റ് മരിച്ചു

single-img
12 October 2014

biharബിഹാറിലെ നളന്ദയിൽ ജെഡി(യു)​നേതാവ് അജ്ഞാത അക്രമിയുടെ വെടിയേറ്റ് മരിച്ചു. ഐക്യജനതാദളിന്റെ ന്യൂനപക്ഷ ഘടകം സംസ്ഥാന ജനറൽ സെക്രട്ടറി മുനാവർ റെയിനാണ് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്ന് കടയിലേക്ക് നടക്കവെ അജ്ഞാതൻ മുനാവറിനു നേരെ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുനാവറിനെ ആദ്യം സദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും പാറ്റ്‌ന മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുമ്പോൾ യാത്ര മദ്ധ്യേയാണ് മരണം സംഭവിച്ചത്.