ടെക്‌സാസില്‍ ഒരാള്‍ക്ക്‌ കൂടി എബോള സ്‌ഥിരീകരിച്ചു

single-img
12 October 2014

ebടെക്‌സാസില്‍ ഒരാള്‍ക്ക്‌ കൂടി എബോള സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം എബോള ബാധിച്ച്‌ മരിച്ചയാളെ ചികിത്സിച്ചയാള്‍ക്കാണ്‌ എബോള സ്‌ഥിരീകരിച്ചത്‌. എബോള ബാധിത ഖേഖലയായ ആഫ്രിക്കയില്‍ നിന്ന്‌ ടെക്‌സാസില്‍ മടങ്ങി എത്തിയ ഒരാള്‍ക്കാണ്‌ ആദ്യം എബോള ബാധിച്ചത്‌. ഇയാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെ അമേരിക്കയിലെ എബോള ബാധിതരുടെ എണ്ണം രണ്ടായി. യൂറോപ്പില്‍ സ്‌പെയിനില്‍ മൂന്ന്‌ പേര്‍ക്ക്‌ കൂടി എബോള സ്‌ഥിരീകരിച്ചിരുന്നു.