കാപ്പില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ അധ്യാപകൻ മുങ്ങി മരിച്ചു

single-img
12 October 2014

kകാപ്പില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ അധ്യാപകൻ മുങ്ങി മരിച്ചു. പൊവ്വല്‍ എല്‍.ബി.എസ്‌ എന്‍ജിനീയറിംഗ്‌ കോളജ്‌ അധ്യാപകൻ ആണ് മരിച്ചത് . എറണാകുളം കോതമംഗലം സ്വദേശിയും പൊവ്വല്‍ എല്‍.ബി.എസ്‌ എന്‍ജിനീയറിംഗ്‌ കോളജിലെ സിവില്‍ എന്‍ജിനീയറിംഗ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനുമായ ബിനീഷ്‌ പി. ജോയി(30) ആണു മരിച്ചത്‌.

 

ശനിയാഴ്‌ച വൈകിട്ട്‌ മൂന്നുമണിയോടെ മറ്റു മൂന്നു സഹപ്രവര്‍ത്തകരോടൊപ്പം ബീച്ചില്‍ എത്തിയതായിരുന്നു.

 

താജ്‌ റിസോര്‍ട്ടിനു സമീപമാണ്‌ ഇവര്‍ കുളിക്കാനിറങ്ങിയത്‌. കൂടെ ഉണ്ടായിരുന്ന രണ്ടുപേര്‍ ഫോട്ടോയെടുക്കാനായി മറ്റൊരു ഭാഗത്തേക്ക്‌ പോയിരുന്നു. ഇതിനിടയില്‍ പുഴയില്‍വടി ഉപയോഗിച്ച്‌ ആഴം നോക്കുമ്പോള്‍ വഴുതി വീഴുകയായിരുന്നു.

 
കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ ഉടന്‍ തന്നെ താജ്‌ റിസോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കാരനെയും കൂടെ വന്ന മറ്റുള്ളവരെയും വിവരം അറിയിച്ചു. പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്‌ഥലത്തെത്തി ബിനീഷിനെ കണ്ടെത്തുകയും ഉദുമ സ്‌പെഷാലിറ്റി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.