വീക്ഷണത്തിലെ ലേഖനത്തെ തള്ളി മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും രംഗത്ത്

single-img
12 October 2014

ovmകേരളാ കോൺഗ്രസ് (എം)​നെ വിമർശിച്ചു കൊണ്ട് കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തെ തള്ളി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും രംഗത്ത്. വീക്ഷണത്തിൽ വന്ന ലേഖനത്തോട്‌ യോജിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

കെ.എം.മാണി യു,ഡി.എഫിന്റെ സമുന്നതനായ നേതാവാണ്. അദ്ദേഹത്തെ വിമർശിച്ചത് ശരിയായില്ല. മുതിർന്ന നേതാക്കൾക്കെതിരായ പരാമർശങ്ങൾ ഒഴിവാക്കേണ്ടതാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

 

അതേസമയം വീക്ഷണം പത്രത്തിൽ വന്ന ലേഖനം പാർട്ടിയുടെ അറിവോടെയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

 

യു.ഡി.എഫിലെ പ്രധാന കക്ഷിയുടെ നേതാവാണ് കെ.എം.മാണി. അദ്ദേഹത്തിന്റെ സേവനങ്ങളെ ആദരവോടെ കാണുന്നതായും സുധീരൻ വ്യക്തമാക്കി.