ആംആദ്മി കേരള ഘടകത്തില്‍ വന്‍ അഴിച്ചുപണി

single-img
12 October 2014

aആംആദ്മി കേരള ഘടകത്തില്‍ വന്‍ അഴിച്ചുപണി. സാറാ ജോസഫാണ് പുതിയ കണ്‍വീനര്‍. സി.ആര്‍. നീലകണ്ഠനാണ് പാര്‍ട്ടിയുടെ പുതിയ സംസ്ഥാന വക്താവ്. എം.എന്‍. കാരശേരിയെ രാഷ്ട്രീയ കാര്യ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം അനിതാ പ്രതാപിനെ ഒഴിവാക്കി. പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തില്‍ ചേരിതിരിവ് രൂക്ഷമായതിനെ തുടര്‍ന്നാണ്  അഴിച്ചു പണി നടത്തിയത്. നിലവിലെ കണ്‍വീനര്‍ മനോജ് പത്മനാഭന്‍, വക്താവ് രതീഷ് എന്നിവരെ ഒഴിവാക്കി.