പാകിസ്ഥാന്റെ വെടിവെയ്പ്പിന് പകരം അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയത് യുദ്ധമാണെന്ന് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ്

single-img
11 October 2014

pakistan-rangers-director-general-major-general-212303അതിര്‍ത്തിയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയല്ലപകരം പാക്കിസ്ഥാനുമായി യുദ്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് പാക്കിസ്ഥാനിലെ അര്‍ധസൈനിക വിഭാഗമായ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചെറിയൊരു യുദ്ധം പോലെയായിരുന്നു അതിര്‍ത്തിയില്‍ നടന്ന വെടിവയ്‌പ്പെന്ന് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് മേജര്‍ ജനറല്‍ താഹിര്‍ ജാവൈദ് ഖാന്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടെങ്കിലും 2010 – 14 കാലയളവില്‍ ഇന്ത്യന്‍ സൈന്യം പീരങ്കിക്കു സമാനമായ ആയുധങ്ങള്‍ ഉപയോഗിച്ചുവെന്നും ഖാന്‍ പറഞ്ഞു. ശക്തമായ യുദ്ധത്തില്‍പ്പോലും ഉപയോഗിച്ചിട്ടില്ലാത്ത 30,000 ത്തിലധികം മോട്ടോര്‍ ഷെല്ലുകള്‍ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യ ഉപയോഗിച്ചെന്നും ഈമാസം ആറിന് മാത്രം 51,000 ചെറിയ ആയുധങ്ങളുപയോഗിച്ച് വെടിവയ്പ് നടത്തിയെന്നും ഖാന്‍ സൂചിപ്പിച്ചു. ഏഴിന് 4,000 ത്തോളം മോട്ടോര്‍ ഷെല്ലുകളും ഇന്ത്യ പ്രയോഗിച്ചതായും ഖാന്‍ പറഞ്ഞു.