പഠനവും കൃഷി ജോലികളും സംയോജിപ്പിച്ച് 250 കുട്ടികള്‍ വിയര്‍പ്പൊഴുക്കി പഠിക്കുന്ന പഴശ്ശിരാജ റെസിഡന്‍ഷ്യല്‍ െ്രെടബല്‍ സ്‌കൂള്‍

single-img
11 October 2014

ST 1ഈ സ്‌കൂള്‍ കേരളത്തിലാണെന്നു പറഞ്ഞാല്‍ ഒരുപക്ഷേ ആരും വിശ്വസിക്കില്ല. പേര്യ പഴശ്ശിരാജ റെസിഡന്‍ഷ്യല്‍ െ്രെടബല്‍ സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കുകയെന്ന മഹത്തായ ലക്ഷ്യം നേടിയെടുത്തവരാണെന്ന് മറ്റുള്ളവരോടു പറഞ്ഞാലും വിശ്വസിക്കില്ല. പക്ഷേ സത്യം അതാണ്. അവിടെ പഠിക്കുന്ന കുട്ടികള്‍ മണ്ണിനെ അറിഞ്ഞവരാണ്. സ്വയം പര്യാപ്തരായി നില്‍ക്കാന്‍ കഴിവുള്ളവരാണ്. അന്യം നിന്നുകൊണ്ടിരിക്കുന്ന നെല്‍കൃഷി ഉള്‍പ്പെടെയുള്ള കൃഷികളില്‍ അറിവുള്ളവരാണ്. അവരാണ് യഥാര്‍ത്ഥത്തില്‍ വിദ്യ അര്‍ത്ഥിച്ചവര്‍.

മൂന്നുഭാഗവും റിസര്‍വ് വനങ്ങളാലും ഒരു ഭാഗം പുഴയാലും ചുറ്റപ്പെട്ടു കിടക്കുന്ന പഴശ്ശിരാജ റെസിഡന്‍ഷ്യല്‍ െ്രെടബല്‍ സ്‌കൂളിന് പേര്യ 34ല്‍ നിന്ന് ഒരുകിലോമീറ്ററോളം ദൂരമുണ്ട്. കുട്ടികളെല്ലാം ഇവിടെ താമസിച്ച് പഠിക്കുന്നവരാണ്. ആദിവാസി കുട്ടികളെ സ്വന്തം മക്കളെപ്പോലെ ഡോ. എം.പി. അപ്പന്‍ നമ്പ്യാറാണ് ഈ സ്‌കൂളിലെ ശ്രദ്ധാ കേന്ദ്രം.

17 വര്‍ഷം മുമ്പ് ഇദ്ദേഹത്തിന്റെ ഒറ്റയാള്‍ പ്രയത്‌നത്തിലാണ് പേര്യയില്‍ ഈ വിദ്യാലയം തുടങ്ങുന്നത്. കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാലകള്‍ക്കു കീഴിലെ ബി.എഡ്. കോളേജുകളില്‍ പ്രിന്‍സിപ്പലായിരുന്ന തളിപ്പറമ്പ് സ്വദേശിയായ ഇദ്ദേഹം തന്റെ പ്രായത്തിനെപ്പോലും വകവയ്ക്കാതെ ഇന്നും ഈ സ്‌കൂളിന്റെ ജീവനാഡിയായി നിലകൊള്ളുന്നു.

ഗോത്രവര്‍ഗ്ഗക്കാരുടെ തനതു സംസ്‌കാരത്തില്‍ ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങളോട് ചേര്‍ന്നുപോകുന്ന രീതിയിലുള്ള പാഠ്യപദ്ധതിയായതിനാല്‍ വര്‍ഷാവര്‍ഷം ഇവിടേക്കുള്ള അഡ്മിഷന്റെ കാര്യത്തില്‍ വന്‍ വര്‍ദ്ധനവാണ്. 14 കുട്ടികളുമായി തുടങ്ങിയ വിദ്യാലയത്തിലെ അംഗസംഖ്യ ഇന്ന് 250 ആണ്. ഇതില്‍ പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട 149 പേര്‍ ിവിടെ പഠിക്കുന്നു. ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലായി 8.30 മുതല്‍ 1.30 വരെയാണ് പഠനസമയം. 2.30 മുതല്‍ 4.30 വരെ മറ്റു പരിശീലനങ്ങിലും കുട്ടികള്‍ പങ്കെടുക്കുന്നു.

ആറ് ഏക്കറോളം വരുന്ന സ്‌കൂള്‍ ഭൂമി കാര്‍ഷിക വിളനിലമാണ്. നെല്ല്, ചേമ്പ്, വാഴ, മരച്ചീനി എന്നിവ കുട്ടികള്‍തന്നെ മണ്ണില്‍ വിയര്‍പ്പൊഴുക്കി കൃഷിചെയ്‌തെടുത്ത് ഇവരുടെ ഭക്ഷണത്തിന് തന്നെഉപയോഗിക്കുന്നു. മാത്രമല്ല കമ്പ്യൂട്ടര്‍, കായികം, തുന്നല്‍, ബുക്ക് ബൈന്‍ഡിങ് എന്നീ മേഖലകളിലും കുട്ടികള്‍ക്ക് ഇവിടെ മികവ് പ്രദര്‍ശിപ്പിക്കാനുള്ള അവസരമുണ്ട്.

നാട്ടിക മഹോത്സവം എല്ലാ വര്‍ഷവും സ്‌കൂളില്‍ആഘോഷിക്കുമ്പോള്‍ അധ്യാപകരും കുട്ടികളും മറ്റു ജീവനക്കാരും ഒന്നായി പാടത്തിറങ്ങും. ഈ വര്‍ഷത്തെ നാട്ടിക ഗ്രാമപ്പഞ്ചായത്തംഗം ലതാ ബാലന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. വനവാസി ആശ്രമം ട്രസ്റ്റിന്റെ കീഴില്‍ കേന്ദ്രസര്‍ക്കാറിന്റെ െ്രെടബല്‍ മന്ത്രാലയം നല്‍കുന്ന തുച്ഛമായ ഫണ്ടും അഭ്യുദയകാംക്ഷികള്‍ നല്‍കുന്ന സഹായവും ഉപയോഗിച്ചാണ് ഈ സ്‌കൂള്‍ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നത്. ഇവിടെ നിന്നു തന്നെ പഠിച്ചിറങ്ങിയവരാണ് ഈ സ്‌കൂളിലെ ഇപ്പോഴത്തെ അധ്യാപകരും വാര്‍ഡനും മറ്റു ജീവനക്കാരും. പ്രതിഫലമല്ല, സേവന മനോഭാവമാണ് അവര്‍ക്ക് ഈ സ്‌കൂളുമായുള്ള ബന്ധവും.

ST 2
ST 3

ST 4