വാര്‍ഷിക സമ്മേളനത്തിന് പോകാന്‍ ഡോക്ടര്‍മാരുടെ കൂട്ട അവധി; കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ മുടങ്ങി

single-img
11 October 2014

Kottayam_medical_collegeഅനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ കൊച്ചിയില്‍ നടക്കുന്ന വാര്‍ഷിക മേഖല സമ്മേളനത്തിന് പോകാന്‍ കൂട്ടത്തോടെ അവധിയെടുത്തതോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പൂര്‍ണമായും മുടങ്ങി. ഇന്ന് ആശുപത്രിയില്‍ ഒരു ശസ്ത്രക്രിയയും നടന്നില്ല.

എന്നാല്‍ ഡോക്ടര്‍മാര്‍ ഇന്ന് അവധിയായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. പക്ഷേ അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്‌ടെന്ന് പറയുന്നതെങ്കിലും എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നില്ല.