താന്‍ അഭിമാനിക്കുന്നത് കൈലാഷ് സത്യാര്‍ഥിനൊപ്പം നൊബേല്‍ പുരസ്‌കാരം ലഭിച്ച വ്യക്തി എന്ന നിലയിലാണെന്ന് മലാല

single-img
11 October 2014

Malala-Yousafzai1

നൊബേല്‍ പുരസ്‌കാരം കൈലാഷ് സത്യാര്‍ഥിക്കൊപ്പം പങ്കിട്ട വ്യക്തി എന്ന നിയിലാണ് താന്‍ അഭിമാനിക്കുന്നതെന്ന് മലാല യൂസഫ് സായി. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കൈലാഷ് തനിച്ചല്ലെന്നും നൊബേല്‍ പുരസ്‌കാരം ഒന്നിന്റെയും അവസാനമല്ലെന്നും അത് ഞങ്ങളുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനമാണെന്നും മലാല സൂചിപ്പിച്ചു.

ഇന്ത്യയും പാകിസ്ഥാനും നൊബേല്‍ സമ്മാനം പങ്കിട്ടത് സമാധാനത്തിന്റെ സന്ദേശം നല്‍കുന്നു. തന്റെ നൊബേല്‍ പുരസ്‌കാരം ലോകത്തിലെ എല്ലാ കുട്ടികള്‍ക്കും സമര്‍പ്പിക്കുകയാണ്. നൊബേല്‍ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായതില്‍ അഭിമാനമുണ്ടെന്നും മലാല പറഞ്ഞു. ഡിസംബറില്‍ നടക്കുന്ന പുരസ്‌കാരദാന ചടങ്ങിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മലാല സ്വാഗതം ചെയ്തിട്ടുമുണ്ട്.