കേന്ദ്രസര്‍ക്കാര്‍ 400 രൂപയുടെ എല്‍.ഇ.ഡി ബള്‍ബുകള്‍ 10 രൂപയ്ക്ക് രാജ്യമൊട്ടാകെ നല്‍കുന്നു

single-img
11 October 2014

LEDഇനി മുതല്‍ എല്ലാ വീട്ടിലും കൂടുതല്‍ പ്രകാശവും കുറഞ്ഞ വൈദ്യുതി ഉപഭോഗവും. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബിഇഇ) യും എനര്‍ജി എഫിഷ്യന്‍സി സര്‍വീസസും (ഇഇഎസ്എല്‍) ചേര്‍ന്ന് രാജ്യമൊട്ടാകെ 10 രൂപയ്ക്ക് എല്‍ഇഡി ബള്‍ബ് ലഭ്യമാക്കാനുള്ള പദ്ധതി ഒരുങ്ങുന്നു. നിലവില്‍ 400 രൂപയ്ക്കു മുകളിലാണ് എല്‍ഇഡി ബള്‍ബിനു വില.

ഇഇഎസ്എല്‍ വന്‍തോതില്‍ എല്‍ഇഡി ബള്‍ബുകള്‍ വാങ്ങി കുടുംബങ്ങള്‍ക്കു നല്‍കും. ഈ പദ്ധതിയില്‍ വൈദ്യുതി വിതരണ കമ്പനികളും പങ്കാളികളാകും. ഇതിനു വേണ്ടിവരുന്ന ചെലവ് അഞ്ചു മുതല്‍ എട്ടു വര്‍ഷം വരെ കാലയളവില്‍ വൈദ്യുതി വിതരണ കമ്പനികള്‍ ഇഇഎസ്എല്ലിന് നല്‍കിയാല്‍ മതി.

ഈ എല്‍ഇഡി ഉപയോഗിക്കുന്നതുവഴി ഉണ്ടാകുന്ന വൈദ്യുതി ലാഭംകൊണ്ടുതന്നെ ഈ തുക കണ്ടെത്താനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.