ഇന്ത്യക്കാരനായ മുഹമ്മദ് റഷീദ് ഹജ്ജ് നിര്‍വ്വഹിച്ചത് 80 വയസ്സുള്ള പിതാവിനെയും തോളിലേറ്റി

single-img
11 October 2014

hajjഇന്ത്യക്കാരനായ മുഹമ്മദ് റഷീദ് തന്റെ 80 വയസ്സുള്ള പിിതാവിനെയും തോളിലേറ്റി ഹജ്ജ് നിര്‍വ്വഹിച്ചു. പിതാവിന്റെ ഹജ്ജിന് വേണ്ടി വീല്‍ചെയര്‍ വാങ്ങിയിരുന്നെങ്കിലും അതുപയോഗിക്കാതെയാണ് മകനായ റഷീദ് അച്ഛനെ ചുമലിലേറ്റാന്‍ തീരുമാനിച്ചത്. ഹജ്ജ് ആചാരങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ വീല്‍ ചെയറിനേക്കാളും നല്ലത് തോളിലേറ്റുന്നതാണെന്ന് മനസ്സിലാക്കിയതിനാലാണ് താനിത് ചെയ്തതെന്ന് മുഹമ്മദ് റഷീദ് പറഞ്ഞു.

പിതാവിന്റെ ഒറ്റ മകനാണ് 50കാരനായ റഷീദ്. തന്റെ മാതാവിന്റെ മരണശേഷമാണ് പിതാവുമായി കൂടുതല്‍ അടുക്കുന്നതെന്നും ചെറുപ്രായത്തില്‍ തന്നെ തോളിലേറ്റിയതിന് തിരിച്ചതുപോലെ ചെയ്യാന്‍ പറ്റിയ സമയമായിരുന്നു അതെന്നും റഷീദ് വ്യക്തമാക്കി.