മൊബൈലിന് പകരം ഫ്‌ലിപ്കാര്‍ട്ട് പാഴ്‌സലയച്ചത് കല്ല്?

single-img
11 October 2014

moto-gബിഗ് ബില്യന്‍ ഡേ ദിനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് മൊബൈല്‍ ഫോണിന് പകരം കല്ല് പാര്‍സല്‍ അയച്ചെന്ന് ആരോപണം. ഓഫര്‍ പ്രകാരം മോട്ടോ ജിക്ക് ഓര്‍ഡര്‍ ചെയ്‌തെങ്കിലും യുപിയിലെ ഗൌതംനഗര്‍ സ്വദേശി അഭിഷേക് എന്ന യുവാവിന് കിട്ടിയ പാഴ്‌സലില്‍ കല്ലാണെന്നാണ് ആരോപണം.

ബിഗ് ബില്യണ്‍ ഡേ തട്ടിപ്പ് എന്ന ഹാഷ് ടാഗില്‍ തനിക്ക് കിട്ടിയ കല്ലിന്റെ ചിത്രവും പാഴ്‌സലായി അയയ്ക്കാന്‍ ഉപയോഗിച്ച കവറും സഹിതമുള്ള ചിത്രം യുവാവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്‌ലിപ്കാര്‍ട്ട് ഓര്‍ഡര്‍, മോട്ടോ ജി ഡെലിവറി ചെയ്ത കവര്‍, കിട്ടി എന്ന് പറയപ്പെടുന്ന കല്ല് തുടങ്ങിയവയുടെ ചിത്രങ്ങളാണ് അഭിഷേക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

അഭിഷേകിന്റെ ആരോപണം അന്വേഷിക്കുമെന്ന് അറിയിച്ച് അഭിഷേകിന്റെ ട്വീറ്റുകള്‍ക്ക് ഫ്‌ലിപ്കാര്‍ട്ട് അധികൃതര്‍ മറുപടി നല്‍കിയിട്ടുണ്ട്.