വെള്ളത്തൂവല്‍ ബിവറേജസ് ഔട്ട്‌ലെറ്റ് തുറക്കാന്‍ കത്തെഴുതിയ സംഭവത്തില്‍ സിപിഎം എല്‍.സി. സെക്രട്ടറിയെ നീക്കി

single-img
11 October 2014

kerala-beverage-corporationസര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച ഇടുക്കി വെള്ളത്തൂവലില്‍ ബിവറേജസ് കോര്‍പറേഷന്‍ ഒട്ട്‌ലെറ്റ് വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രിക്ക് കത്തയച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ മാറ്റി. ഇദ്ദേഹത്തിനെതിരേ നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.എം.മണി രാവിലെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് എല്‍.സി.സെക്രട്ടറി ഇ.ജി. സത്യനെ നീക്കം ചെയ്തുകൊണ്ടുള്ള തീരുമാനമെത്തിയത്.

വെള്ളത്തൂവലിലെ ബിവറേജസ് വില്പനകേന്ദ്രം വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് സിപിഎം, കോണ്‍ഗ്രസ്, സിപിഐ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ എക്‌സൈസ് മന്ത്രിക്ക് കത്തയച്ചത് വിവാദമായിരുന്നു.