പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നാല്‍പ്പതുകാരനെ ജനക്കൂട്ടം ജനനേന്ദ്രിയം അരിഞ്ഞ് റോഡില്‍ തള്ളി

single-img
11 October 2014

Sureshരാജസ്ഥാനനില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നാല്‍പ്പതുകാരന്റെ ജനനേന്ദ്രിയം അരിഞ്ഞ് റോഡില്‍ തളളി. ഗംഗാനഗറില്‍ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ നാല്‍പ്പതുകാരനായ സുരേഷ് എന്നയാള്‍ ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത് കണ്ടാണ് രോഷാകുലരായത്. അടുത്തുള്ള കശാപ്പുശാലയിലേക്ക് ജനക്കൂട്ടം അയാളെ ഒരു വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു

രോഷമടങ്ങാത്ത ജനക്കൂട്ടം ഒടുവില്‍ അറവുകത്തിയുപയോഗിച്ച് അയാളുടെ ജനനേന്ദ്രിയം അരിയുകയും ഇത് പിന്നീട് തുന്നിച്ചേര്‍ക്കാതിരിക്കാന്‍ റോഡിനു നടുവില്‍ ഉപേക്ഷിക്കുകയും ചെയ്തശേഷമാണ് ജനങ്ങള്‍ പിരിഞ്ഞത്. അവശനിലയിലായ സുരേഷിനെ പോലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്.