കൊല്ലപ്പെട്ട സഹോദരിമാർ തിരിച്ച് വന്നു; കേസ് അന്വേഷിച്ച 5 പോലീസുകാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് കോടതി

single-img
11 October 2014

policecapകാണാതായ സഹോദരിമാരെ കൊല്ലപ്പെട്ടെന്ന് വരുത്തി തീർത്ത് കേസ് അവസാനിപ്പിച്ച 5 പോലീസുകാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്. ഇതിൽ ഡി.എസ്.പി റാങ്കിലുള്ള ഉദ്ദ്വോഗസ്ഥനും ഉൾപെടുന്നു. കഴിഞ്ഞ സെപ്റ്റംബർ 23നാണ് രണ്ട് സഹോദരിമാരെ കാണാതാകുന്നത്.  പെൺകുട്ടികൾ കൊല്ലപ്പെട്ടെന്നും ഇവരുടെ മൃതദേഹം മാതാപിതാക്കൾ തിരിച്ചറിഞ്ഞതിനാൽ പോലീസ് കേസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ ഈ പെൺകുട്ടികളെ ഗാസിയാബാദിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്നാണ് അന്വേഷണം നടത്തിയ 5 പോലീസുകാർക്കെതിരെ കൃത്യവിലോപത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്.