വിമാനത്തിനൊപ്പം മത്സരിക്കുന്ന പറക്കും തളിക വൈറലാകുന്നു

single-img
11 October 2014

UFOവാഷിംഗ്ടൺ: മനുഷ്യൻറെ ചിന്ത ഭൂമിക്ക് പുറത്ത് എത്തിയത് മുതൽ മനുഷ്യൻ അന്യഗ്രഹ ജീവകളേക്കുറിച്ചും പറക്കും തളികകളേക്കുറിച്ചും പഠന വിഷയമാക്കി തുടങ്ങിയതാണ്. സോസറിന്റേയും ഗോളത്തിന്റേയും ആകൃതിയിലുള്ള പറക്കും തളികകളെ കുറിച്ച് കഥ എഴുതിയും ചിത്രം വരച്ചും മനുഷ്യമനസ്സുകളിൽ ഇവയെ കുറിച്ച് ചിരപ്രതിഷ്ട നേടിയിട്ടുണ്ട്. ഹോളിവൂഡ് ചിത്രങ്ങളിൽ നാം കണ്ടിട്ടുള്ള സോസറിന്റെ ആകൃതിയിലുള്ള പറക്കും തളികകൾ പിൽക്കാലത്ത് നിരവധി പേർ കണ്ടിട്ടുള്ളതായി അവകാശപ്പെട്ടിട്ടുണ്ട്.

എന്നാൽ ഇപ്പോൾ യൂട്യൂബിലൂടെ പ്രചരിക്കുന്ന വീഡിയോ കണ്ടാൽ സോസറിന്റെ ആകൃതിയിലുള്ള പറക്കും തളിക പറന്ന് ദൂരേക്ക് പോകുന്നതായാണ്.  വാഷിംഗ്ടണിൽ നിന്നും പറന്നുയർന്ന പാസഞ്ചർ വിമാനത്തിലെ യാത്രക്കാരൻ തന്റെ മൊബൈൽ ക്യാമറയിൽ പകർത്തിയ ഈ ദൃശ്യത്തിൽ   വിമാനത്തിനൊപ്പം പറക്കുംതളികയെ പോലെ കട്ടിയേറിയ വസ്തു കുറച്ചു ദൂരം പറന്നതിന് ശേഷം കാഴ്ചയിൽ നിന്നും മറയുന്നതുമാണ് വീഡിയോയിലുള്ളത്.

അന്യഗ്രഹ ജീവകളും പറക്കും തളികകളും ഭൂമി സന്ദർശിക്കാറുണ്ടെന്ന് വിശ്വസിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും സന്തോഷം നൽകുന്നതാണ് ഈ വീഡിയോ.

httpv://www.youtube.com/watch?v=q_ilVoqpzkg